പദേ പദേ ശ്രീ പത്മദളങ്ങളില്‍..

 


Click to download


ആല്‍ബം : ഓണപാട്ടുകള്‍ (1981)
സംഗീതം : ആലപ്പി രംഗനാഥ്
രചന : ഓ എന്‍ വി കുറുപ്പ്
ഗായകന്‍ : കെ ജെ യേശുദാസ്


 


പദേ പദേ ശ്രീ പത്മദളങ്ങള്‍..
പരാഗമുതിരുകയായി..
മണിനഖമഞ്ജു മരീചികള്‍ കണ്ടെന്‍
ചകൊരമുണരുകയായി..
മാനസ ചകൊരമുണരുകയായി..
(പദേ പദേ..)

അഞ്ജലീമുദ്ര മുകുളിതമാം നിന്‍..
അന്ഗുളി കവിത വിടര്‍ത്തുമ്പോള്‍..
(അഞ്ജലീമുദ്ര..)
എന്‍ മാറിടമാം മണ്‍കൂട്ടില്‍ പൊന്‍
പ്രാവുകള്‍ കൂവുകായി..
സുധാമായി.. നീയാടൂ നൂറു
സുവര്‍ണ്ണ സന്ധ്യകള്‍ പോലെ..
(പദേ പദേ..)

ചഞ്ചല്‍ പൂമ്പട്ടുടയാടയുടെ
ചാരുത ചന്ദ്രികയായോഴുകി..
(ചഞ്ചല്‍..)
മാറിലെ മുത്തണി മാലകളുലയും..
മാധുരി വെണ്‍നുരയായി..
പ്രഭാമയി.. നീയാടൂ നൂറു
പ്രദോഷ സന്ധ്യകള്‍ പോലെ..
(പദേ പദേ..)

No comments:
Write comments