പാലരുവീ കരയില്‍..

 

Click to download ചിത്രം : പത്മവ്യൂഹം (1973) സംഗീതം : എം കെ അര്‍ജ്ജുനന്‍ രചന : ശ്രീകുമാരന്‍ തമ്പി ഗായകന്‍ : കെ ജെ യേശുദാസ് പാലരുവീ കരയില്‍.. പഞ്ചമിവിടരും പടവില്‍.. പറന്നുവരൂ വരൂ പനിനീരുതിരും രാവില്‍.. കുരുവീ.. ഇണക്കുരുവീ.. (പാലരുവീ..) മാധവമാസ നിലാവില്‍ മണമൂറും മലര്‍ക്കുടിലില്‍.. മൌനം കൊണ്ടൊരു മണിയറ തീര്‍ക്കും.. മല്‍‌സഖി ഞാനതിലൊളിക്കും നീവരുമോ നിന്‍.. നീലത്തൂവലില്‍ നിറയും നിര്‍വൃതി തരുമോ.. കുരുവീ.. ഇണക്കുരുവീ.. താരാപഥമണ്ഡപത്തില്‍ മേഘപക്ഷികള്‍ മയങ്ങും.. താലവനത്തില്‍ കാറ്റാം നര്‍ത്തകി തളകള്‍ മാറ്റിയുറങ്ങും.. നീ വരുമോ നിന്‍ അധരദളത്തില്‍ നിറയും കവിതകള്‍ തരുമോ.. കുരുവീ.. ഇണക്കുരുവീ.. (പാലരുവീ..)

No comments:
Write comments