ചൊല്ലു ചൊല്ലു തുമ്പി..

 


Click to download


ചിത്രം : മമത (unreleased-1979)
സംഗീതം : ജെറി അമല്‍ദേവ്‌
രചന : ഓ എന്‍ വി കുറുപ്പ്‌
ഗായിക : വാണി ജയറാം


 


ചൊല്ലു ചൊല്ലു തുമ്പി
ചൊല്ലു ചെല്ലത്തുമ്പീ നല്ലോണത്തുമ്പീ
ഓ നല്ലോലത്തുമ്പീ
കണ്ടുവോ നീ
കണ്ടുവോ നീയെന്‍ കണ്ണനെ
(ചൊല്ലു..)

ഇല്ലിക്കാട്ടില്‍ മൂളുന്നു
കണ്ണനാണോ..
കാറ്റില്‍ മൂളുന്നു കണ്ണനാണോ..
എന്‍ മനസ്സിന്‍ പൊന്‍ കടമ്പോ.. (2)
പിന്നെയും പൂക്കള്‍ ചൂടുന്നു
(ചൊല്ലു...)

ഇന്നെന്‍ കണ്ണീര്‍പ്പൂമാല
കാഴ്ച വെയ്ക്കാം..
കണ്ണീര്‍പ്പൂമാല കാഴ്ച വെയ്ക്കാം
കണ്‍ കുളിരെ കണ്ടു നില്‍ക്കെ.. (2)
കണ്ണടഞ്ഞെങ്കിലെന്‍ കണ്ണാ
(ചൊല്ലു...)

No comments:
Write comments