താരം വാല്‍ക്കണ്ണാ‍ടി നോക്കി..

 Click to download


ചിത്രം : കേളി (1991)
സംഗീതം : ഭരതന്‍
രചന : കൈതപ്രം
ഗായിക : കെ എസ് ചിത്ര
ആ.. ആ.. ആ..
താരം..
താരം വാല്‍ക്കണ്ണാ‍ടി നോക്കി..
നിലാവലിഞ്ഞ രാവിലേതോ..
താരം വാല്‍ക്കണ്ണാ‍ടി നോക്കി..
നിലാവുചൂടി ദൂരെ ദൂരെ.. ഞാനും
വാല്‍ക്കണ്ണാ‍ടി നോക്കി..

മഞ്ഞണിഞ്ഞ മലരിയില്‍
നിനവുകള്‍ മഞ്ഞളാടി വന്ന നാള്‍..
(മഞ്ഞണിഞ്ഞ..)
ഇലവങ്കം പൂക്കും വനമല്ലിക്കാവില്‍..
ഇലവങ്കം പൂക്കും വനമല്ലിക്കാവില്‍..
പൂരം കൊടിയേറും നാള്‍
ഈറന്‍ തുടിമേളത്തൊടു ഞാനും..
ആ... ഞാനും.. വാല്‍ക്കണ്ണാ‍ടി നോക്കി..
നിലാവലിഞ്ഞ രാവിലേതോ..
താരം വാല്‍ക്കണ്ണാ‍ടി നോക്കി..

നൂറു പൊന്‍‌തിരി നീട്ടിയെന്‍
മണിയറ വാതിലോടാമ്പല്‍ നീക്കി ഞാന്‍..
(നൂറു പൊന്‍‌തിരി..)
ഇലക്കുറി തൊട്ടു കണിക്കുടം തൂവി..
ഇലക്കുറി തൊട്ടു കണിക്കുടം തൂവി..
ഇല്ലം നിറ ഉള്ളം നിറ
മാംഗല്യം പൊഴിയുമ്പോള്‍ നമ്മള്‍..
ആ... ആ... ആ‍...
നമ്മള്‍.. വാല്‍ക്കണ്ണാ‍ടി നോക്കി..
നിലാവലിഞ്ഞ രാവിലേതോ..
(താരം വാല്‍ക്കണ്ണാടി..)

No comments:
Write comments