ഒരു നാള്‍ വിശന്നേറെ.. തളര്‍ന്നെതോ..

 

ചിത്രം : ദേവദാസി (1996 - unreleased )
സംഗീതം : സലില്‍ ചൗധരി
രചന : ഓ എന്‍ വി കുറുപ്പ്‌
ഗായകന്‍ : കെ ജെ യേശുദാസ്‌


ഒരു നാള്‍ വിശന്നേറെത്തളര്‍ന്നേതോ വാനമ്പാടി കണ്ടൊരു മിന്നമിന്നിയെ.. പൊന്‍പയര്‍മണിയെന്നു തോന്നിച്ചെന്നു മിന്നമിന്നി കരഞ്ഞോതി.. കഥകേള്‍ക്കു കണ്മണീ.. പാട്ടുപാടും നിന്‍ വഴിയില്‍ വെളിച്ചത്തില്‍ തുള്ളികളീ ഞങ്ങള്‍ നിനക്കാരീ മധുരാഗം പകര്‍ന്നേകി അതേ കൈകള്‍ ഇവര്‍ക്കേകി ഈ വെളിച്ചം നീ പാടും നിന്റെ മുളം കൂട്ടിനുള്ളില്‍ നെയ്ത്തിരിയായ്‌ കത്തി നില്‍ക്കാം മിന്നാമിന്നി കരഞ്ഞോതി കഥ കേള്‍കൂ കണ്മണീ.. (ഒരു നാള്‍..) വന്നിരുന്നാ വനമ്പാടി കണ്ണീരോടെ നെഞ്ചിലെത്തീയോടെ ഒരു വെള്ളപ്പനീര്‍പ്പൂവു വിടര്‍ന്നാടും ചെടിക്കയ്യില്‍ ഇതള്‍തോറും നെഞ്ചമര്‍ത്തി പാടീപോല്‍-നൊന്തുനൊന്ത്‌ പാടി വെട്ടം വീണനേരം വെണ്‍ പനിനീര്‍പ്പൂവിന്‍ മുഖം എന്തു മായം ചുവന്നീ പോയ്‌ കഥകേള്‍ക്കൂ കണ്മണീ..

No comments:
Write comments