മാനസ മണിവേണുവില്‍.. ഗാനം പകര്‍ന്നൂ ഭവാന്‍..

 


Click to download


ചിത്രം : മൂടല്‍ മഞ്ഞ് (1970)
സംഗീതം : ഉഷ ഖന്ന
രചന : പി ഭാസ്കരന്‍
ഗായിക : എസ് ജാനകി

മാനസ മണിവേണുവില്‍..
ഗാനം പകര്‍ന്നൂ ഭവാന്‍..
മായാത്ത സ്വപ്നങ്ങളാല്‍..
മണിമാല ചാര്‍ത്തീ മനം..
(മാനസ..)

പ്രേമാര്‍ദ്ര ചിന്തകളാല്‍..
പൂമാല തീര്‍ക്കും മുമ്പേ..
പൂജ ഫലം തരുവാന്‍..
പൂജാരി വന്നൂ മുന്നില്‍..
(മാനസ..)

സിന്ദൂരം ചാര്‍ത്തിയില്ലാ..
മന്ദാരം കൂടിയില്ല..
അലങ്കാരം തീരും മുമ്പേ..
മലര്‍ബാണന്‍ വന്നൂ മുന്നില്‍..
(മാനസ..)

No comments:
Write comments