ചില്ലുജാലക വാതിലില്‍ തിരശീല ഞോറിയുമ്പോള്‍..

 ചിത്രം : ക്‍ളാസ്സ്‌മേറ്റ്‌സ്‌ (2006)
സംഗീതം : അലക്സ്‌ പോള്‍
രചന : ശരത്‌ വയലാര്‍
ഗായിക : മഞ്ജരി

ചില്ലുജാലക വാതിലില്‍ തിരശീല ഞോറിയുമ്പോള്‍..
മെല്ലെ ഒന്ന് കിലുങ്ങിയോ കൈവളകളറിയാതെ..
(ചില്ലുജാലക..)
മഞ്ഞണിഞ്ഞൊരു പാതയില്‍..
മഞ്ഞണിഞ്ഞൊരു പാതയില്‍..
മനസ്സൊന്നു ചെല്ലുമ്പോള്‍..
നെഞ്ജിലൂടെ പറന്നു പോയൊരു
പൂങ്കുയില്‍ വെറുതെ..
(ചില്ലുജാലക..)

ഇല കുടഞ്ഞു തളിച്ച വഴിയുടെ
ഇരു വശം നീളെ..
മലരണിഞ്ഞു നിരന്നു ചില്ലകള്‍
അവനു കനിയെകാന്‍..
എത്ര സ്നേഹ വസന്തം
ചമയമണിഞ്ഞുവെന്നാലും..
(എത്ര സ്നേഹ..)
ഇന്നിതെവരെ ആയതില്ലൊരു ചെണ്ട് നല്‍കിടാന്‍
അവനൊരു ചെണ്ട് നല്‍കിടാന്‍ ..
(ചില്ലുജാലക..)

കുളിര് കുമ്പിളില്‍ ഉള്ള തെന്നലിന്‍
എവിടെയും ചെല്ലാം..
കളകളങ്ങളിലൂടെ ആഴിയെ നദികളും പുണരാം
മുരളിയൂതിയോരിടയനരികെ ഇരുന്നുവേന്നാലും..
മുരളിയൂതിയോരിടയനരികെ ഇരുന്നുവേന്നാലും..
മതി മറന്നുണരേണ്ട കൊലുസ്സിനു മൌനമോ..
ഇന്നും ഇനിയൊരു മൌനമോ എങ്ങും..
(ചില്ലുജാലക.

No comments:
Write comments