കരിമിഴിക്കുരുവിയെ കണ്ടീലാ നിന്‍

 ചിത്രം : മീശമാധവന്‍
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം : വിദ്യാസാഗര്‍
പാടിയത് : ദേവാനന്ദ് , സുജാത


കരിമിഴിക്കുരുവിയെ കണ്ടീലാ നിന്‍
ചിരിമണി ചിലമ്പൊലി കേട്ടീലാ
നീ പണ്ടേയെന്നോടൊന്നും മിണ്ടിയീലാ
കാവില്‍ വന്നീലാ രാപ്പൂരം കണ്ടീലാ
മായക്കൈ കൊട്ടും മേളവും കേട്ടീലാ (കരിമിഴി..)

ആനചന്തം പൊന്നാമ്പല്‍ ചമയം നിന്‍
നാണചിമിഴില്‍ കണ്ടീലാ
കാണാക്കടവില്‍ പൊന്നൂഞ്ഞാല്പടിയില്‍
നിന്നോണചിന്തും കേട്ടീലാ
കളപ്പുരക്കോലായില്‍ നീ കാത്തു നിന്നീലാ
മറക്കുടക്കോണില്‍ മെല്ലെ നീയൊളിച്ചീലാ
പാട്ടൊന്നും പാടീലാ പാല്‍ത്തുള്ളി പെയ്തീലാ
നീ പണ്ടെയെന്നോടൊന്നും മിണ്ടിയീലാ ( കരിമിഴി...)

ഈറന്‍ മാറും എന്‍ മാറില്‍ മിന്നും ഈ
മാറാ മറുകില്‍ തൊട്ടീലാ
നീലക്കണ്ണില്‍ നീ നിത്യം വെക്കും ഈ
യെണ്ണത്തിരിയും മിന്നീലാ
ചുരുള്‍മുടി ചൂടിനുള്ളില്‍ നീയൊളിച്ചീലാ
മഴത്തഴപ്പായ നീര്‍ത്തി നീ വിളിച്ചീലാ
മാമുണ്ണാന്‍ വന്നീലാ മാറോടു ചേര്‍ത്തീലാ
നീ പണ്ടേയെന്നോടൊന്നും മിണ്ടീലാ ( കരിമിഴി.,,,

No comments:
Write comments