ആത്മാവില്‍ മുട്ടിവിളിച്ചതു പോലെ..

 

Click to download ചിത്രം : ആരണ്യകം (1988) സംഗീതം : രഘുനാഥ്‌ സേഠ്‌ രചന : ഓ എന്‍ വി കുറുപ്പ്‌ ഗായകന്‍ : കെ ജെ യേശുദാസ്‌ ആത്മാവില്‍ മുട്ടിവിളിച്ചതു പോലെ സ്നേഹാതുരമായ് തൊട്ടുരിയാടിയ പോലെ മണ്ണിന്റെയിളം ചൂടാര്‍ന്നൊരു മാറില്‍ ഈറനാമൊരിന്ദുകിരണം പൂവു ചാര്‍ത്തിയ പോലെ കന്നിപ്പൂങ്കവിളില്‍ തൊട്ടു കടന്നു പോകുവതാരോ? കുളിര്‍പകര്‍ന്നു പോകുവതാരോ? തെന്നലോ തേന്‍ തുമ്പിയോ ? പൊന്നരയാലില്‍ മറഞ്ഞിരുന്ന് നിന്നെ കണ്ടു കൊതിച്ചു പാടിയ കിന്നരകുമാരനോ? ഓ.. താഴമ്പൂ കാറ്റുതലോടിയ പോലെ നൂറാതിരതന്‍ രാക്കുളിരാടിയ പോലേ കുന്നത്തെ വിളക്കുതെളിക്കും കയ്യാല്‍ കുഞ്ഞുപൂവിന്നഞ്ജനത്തിന്‍ ചാന്തു തൊട്ടതു പോലെ ചാന്തു തൊട്ടതു പോലെ.. (കന്നി പൂങ്കവിളില്‍..) ആത്മാവില്‍ മുട്ടിവിളിച്ചതു പോലെ സ്നേഹാതുരമായ് തൊട്ടുരിയാടിയ പോലെ മണ്ണിന്റെയിളം ചൂടാര്‍ന്നൊരു മാറില്‍ ഈറനാമൊരിന്ദുകിരണം പൂവു ചാര്‍ത്തിയ പോലെ പൂവു ചാര്‍ത്തിയ പോലെ.. (കന്നി പൂങ്കവിളില്‍..)

No comments:
Write comments