മരാളികെ മരാളികെ..

 
Click to download 
ചിത്രം : അഴകുള്ള സെലീന (1973)
രചന : വയലാര്‍ 
ഗായകന്‍ : കെ ജെ യേശുദാസ്‌


മരാളികേ മരാളികേ
മാനത്തെ മാലാഖ ഭൂമിയില്‍ വളര്‍ത്തും മരാളികേ
മധുരത്തില്‍ പൊതിഞ്ഞൊരു രഹസ്യം ഒരു രഹസ്യം

സ്വര്‍ണ്ണ നൂല്‍വല വീശിപ്പിടിയ്ക്കും നിന്നെ
സ്വപ്നമാം പൊയ്കയില്‍ ഞാന്‍ വളര്‍ത്തും
നീ കുളിയ്ക്കും കടവിന്നരികില്‍ അരികില്‍ നിന്നരികില്‍
നിന്‍ സ്വര്‍ഗ്ഗസൗന്ദര്യം ആസ്വദിക്കാനൊരു
ചെന്താമരയായ് ഞാന്‍ വിടരും
ആ ....
(മരാളികേ മരാളികേ)

മിന്നുനൂല്‍ കഴുത്തില്‍ ചാര്‍ത്തും സ്ത്രീധനം
എന്‍ മനോരാജ്യങ്ങളായിരിയ്ക്കും
നീയുറങ്ങും കടവിന്നരികില്‍ അരികില്‍ നിന്നരികില്‍
നിന്‍ ദിവ്യതാരുണ്യം വാരിപ്പുണര്‍ന്നൊരു
പൊന്നോളമായ് ഞാനൊഴുകി വരും
ആ .......
(മരാളികേ മരാളികേ)

No comments:
Write comments